headerlogo
recents

രാഹുൽ മാങ്കൂട്ടത്തിന്റെ രാജി; ആവശ്യം ശക്തമാക്കി നേതാക്കൾ, ഹൈക്കമാൻഡും കൈയ്യൊഴിഞ്ഞു

രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

 രാഹുൽ മാങ്കൂട്ടത്തിന്റെ  രാജി; ആവശ്യം ശക്തമാക്കി നേതാക്കൾ, ഹൈക്കമാൻഡും കൈയ്യൊഴിഞ്ഞു
avatar image

NDR News

24 Aug 2025 01:32 PM

 തിരുവനന്തപുരം  :ആരോപണ ങ്ങൾ കനക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ കെപിസിസി ആവശ്യപ്പെട്ടു. പാർട്ടി നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചരിക്കുകയാണ് കെപിസിസി. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും.

   രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കോൺഗ്രസ് നേതാക്കൾ. രാഹുൽ രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്നും ഇതേ ആവശ്യവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നിരവധി നേതാക്കൾ രംഗത്തെത്തി. രാഹുൽ പദവിയിൽ തുടരുന്നതിൽ ലീഗിനും അതൃപ്തിയുണ്ട്.

   അതേസമയം രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഉറച്ചുനിൽക്കുമ്പോൾ, പാർട്ടിയിലെ ഒരു വിഭാഗം അതിനെ എതിർക്കുകയാണ്. രാഹുൽ രാജി വെക്കണമെന്ന് നേതാക്കളു മായുള്ള കൂടിയാലോചനയിൽ ചെന്നിത്തലയും നിലപാട് അറിയിച്ചു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കൾക്കുള്ളത്.

    ഗൗവരവതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്ന് വന്നിട്ടുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊലീസിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഡിജിപിയോട് റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധ തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കും.

 

NDR News
24 Aug 2025 01:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents