ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;ഗതാഗത തടസ്സം
ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്

താമരശ്ശേരി: താമരശ്ശേരി ചുരം ആറാം വളവിൽ ലോറിയും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഏകദേശം എട്ടോളം വാഹനങ്ങൾ പെട്ടിട്ടുണ്ട്. ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുരം ഏഴാം വളവിൽ മരം കയറ്റി വന്ന ലോറി തകരാറിലായതിനെ തുടർന്ന് അവിടെയും ഗതാഗത തടസ്സമുണ്ട്.
ഒരു ലോറി ബ്രേക്ക് നഷ്ടപ്പെട്ടത് കാരണം മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായത് ഏഴോളം വാഹനങ്ങളിൽ ഇടിച്ച ശേഷം ലോറി കാറിനു മുകളിലേക്ക് മറയുകയായിരുന്നു. ചുരത്തിൽ അപകടം നടന്നത് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്.