അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിൽ ഒരു കോടി രൂപ വീതം അനുവദിച്ചു
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയും, പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണനും നൽകിയ നിവദനത്തെ തുടർന്നുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ്.

കൊയിലാണ്ടി: അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങൾക്ക് ഓണ സമ്മാനമായി ഒരു കോടി രൂപവീതം അനുവദിച്ച് ഉത്തരവായി.
കീഴരിയൂർ പഞ്ചായത്തിലെ മണ്ണാടി ഉന്നതി, കൊയിലാണ്ടി നഗരസഭ വാർഡ് 26 വട്ടക്കുന്ന് നഗർ (ഉന്നതി) എന്നിവിടങ്ങളിലെ അടിസ്ഥാന വികസനത്തിനായാണ് ഒരു കോടി രൂപ വീതം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പട്ടികജാതി വികസന വകുപ്പിൻ്റെ 2025-26 സാമ്പത്തിക വർഷത്തിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലുൾപ്പെടുത്തുന്നതിനായി കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയും, പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണനും നൽകിയ നിവദനത്തെ തുടർന്നുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ് പ്രസ്തുത ഗ്രാമങ്ങളിൽ ഫണ്ട് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.