ഉള്ള്യേരിയില്‍ ലാബ് അസിസ്റ്റൻ്റിന് നേരെ ലൈംഗികാതിക്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
പുലര്‍ച്ചെ ആറരയോടെ ലാബ് തുറക്കാനെത്തിയ ജീവനക്കാരിയെ കടന്നു പിടിക്കുകയായിരുന്നു

ഉള്ള്യേരി: ലാബ് ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ ഹോട്ടല്‍ ജീവനക്കാരൻ പിടിയിൽ. ഇന്നലെ പുലര്‍ച്ചെയാണ് പരപ്പനങ്ങാടി സ്വദേശിയായ മുഹമ്മദ് ജാസിൻ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ ആറരയോടെ ലാബ് തുറക്കാനെത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്നു പിടിക്കുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയു മായിരുന്നു. ആക്രമണത്തെ പ്രതിരോധിച്ച യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.യുവതിയില്‍ നിന്നും വിവരം അറിഞ്ഞ സമീപത്തെ ഹോട്ടല്‍ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ പോയ വഴിയേ പോയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കോഴിക്കോട് കുന്നമംഗലത്തുവെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ എന്തിനാണ് ഉള്ള്യേരിയില്‍ എത്തിയതെന്ന് വ്യക്തമല്ല. ജോലി തേടിയെത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പ്രതിയ്‌ക്കെതിരെ സ്ത്രീകള്‍ ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
അത്തോളി പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ കെ പ്രേംകുമാറിൻ്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിബിൽ.പി, അജീഷ്.കെ.എം, സുബീഷ് ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്ന വസ്ത്രം തെളിവ് നശിപ്പിക്കുന്നതിനായി ഉള്ളേരി അങ്ങാടിക്കടുത്ത് ഉപേക്ഷിച്ചിരുന്നു. ഈ വസ്ത്രത്തിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കോഴിക്കോട് ടൗണിൽ നിന്നും ഇന്ന് രാവിലെ 6.30 ഓടെ കസ്റ്റഡിലെടുത്തത്. കേസിൽ തുടർ നടപടികൾ സ്വീകരിച്ച് വരുന്നതായി അത്തോളി പോലീസ് അറിയിച്ചു. ഷിജു. എൻ.കെ, ശരത് ലാൽ.കെ, പ്രവീൺ.കെയു,ബിജു .കെ.ടി,സുബീഷ് ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്ന വസ്ത്രം തെളിവ് നശിപ്പിക്കുന്നതിനായി ഉള്ളേരി അങ്ങാടിക്കടുത്ത് ഉപേക്ഷിച്ചിരുന്നു. ഈ വസ്ത്രത്തിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കോഴിക്കോട് ടൗണിൽ നിന്നും ഇന്ന് രാവിലെ 6.30 ഓടെ കസ്റ്റഡിലെടുത്തത്.