ഇത്തവണത്തെ ഓണത്തിന് "വൃത്തിയുടെ ചക്രവർത്തി കൊയിലാണ്ടിയിൽ "
നഗരസഭയിൽ ഓണാഘോഷം പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ച് നടത്തും

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ "വരവായി വൃത്തിയുടെ ചക്രവർത്തി ഈ ഓണം ഹരിത ഓണം" എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച യാത്ര കൊയിലാണ്ടിയിലെത്തി. കൊയിലാണ്ടി നഗരസഭയിൽ നടന്ന രണ്ടാം ദിവസത്തെ പരിപാടികൾ നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിര സമിതി ചെയർപേഴ്‌സൺ പ്രജില സി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി പ്രതീപ് എസ് കെ.എ.എസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ പ്രദീപ് മരുതേരി, റിഷാദ് കെ,ലിജോയ് എൽ, ജമീഷ് പി, ശുചിത്വ മിഷൻ ഐ ഇ സി കോർഡിനേറ്റർ സരിത്ത് സി.കെ, രാധാകൃഷ്ണൻ, ശുചിത്വ മിഷൻ വൈ പി മാരായ നിരഞ്ജന, അരുൺ ബാലകൃഷ്‌ണൻ, നഗരസഭസ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീനി പി.കെ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഓണാഘോഷം പൂർണമായും ഹരിത ചട്ടം പാലിച്ച് നടപ്പാക്കാനും ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധ വത്കരിക്കാനും ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്. നഗരസഭയിൽ ഓണാഘോഷം പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ച് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.