താമരശ്ശേരി ചുരത്തിൽ ചെറുവാഹനങ്ങൾ കടത്തിവിടും
മഴ കുറയുന്നതിനനുസരിച്ച് പൂർണ്ണതോതിൽ ഗതാഗതം പുനസ്ഥാപിക്കും

താമരശ്ശേരി: കനത്ത മഴയെയും തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം തമ്പിച്ച താമരശ്ശേരി ചുരത്തിലൂടെ വയനാട്ടിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടാൻ ധാരണയായി. തീരുമാനമുണ്ട്. ചെറു വാഹനങ്ങൾ ഒറ്റവരിയായി അനുവദിക്കാനാണ് ധാരണ. അതേസമയം മഴ ശക്തമായാൽ ഗതാഗതം നിരോധിക്കുകയും ചെയ്യും. മഴ കുറഞ്ഞാൽ പൂർണതോതിൽ വാഹനങ്ങളെ കടത്തിവിടാനും തീരുമാനമായി.
ഭാരമേറിയ വാഹനങ്ങൾ താമരശ്ശേരി ചുരം വഴി കടത്തിവിടില്ല. കെഎസ് ആർടിസി സ്വകാര്യ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയാണ് കടന്നു പോകുന്നത്.അതേ സമയം കുറ്റിയാടി ചുരത്തിൽ ചിലയിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചൽ ഈ ഭാഗത്തും ഗതാഗത സ്തംഭനം ഉണ്ടാക്കുമോ എന്ന ആശങ്കയിലാണ്. കാലാവസ്ഥ പ്രവചന പ്രകാരം ഇന്നും ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.