കൊയിലാണ്ടി ആനക്കുളത്ത് ട്രെയിൻ തട്ടി വിയ്യൂർ സ്വദേശി മരിച്ചു
ഇന്ന് രാവിലെ 11 മണിയോടെ കൊയിലാണ്ടി ആനക്കുളത്ത് ആയിരുന്നു സംഭവം

കൊയിലാണ്ടി: കോഴിക്കോട് ആനക്കുളത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെ 10.50 തോടെയാണ് സംഭവം. വിയ്യൂർ അരീക്കൽ താഴെ ശോഭികയിൽ കുഞ്ഞിരാമൻ ആണ് മരിച്ചത്. അറുപത്തിയേഴ് വയസ്സായിരുന്നു. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാതെ വയോധികൻ ആനക്കുളം റെയിൽവേ ഗേറ്റിലെ ലൈൻ ക്രോസ് ചെയ്യുമ്പോഴായിരുന്നു അപകടം. ആനക്കുളത്ത് ജോലി ആവശ്യത്തിനായി പോയതായിരുന്നു കുഞ്ഞിരാമൻ.
തിരുവനനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ഏറനാട് എക്സപ്രസ്സാണ് തട്ടിയത്. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ആനക്കുളം റെയിൽവേ ക്രോസിന് സമീപത്തെ റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.ഭാര്യ: ശോഭന,മക്കൾ: ബിന്ദു, നവിത. മരുമക്കൾ: അനീഷ്,വിനീഷ്. സഹോദരങ്ങൾ: രാജൻ, ശിവൻ, ഗീത.