ഊരൂരിൽ മനത്താനത്ത് അർജുൻ അനുസ്മരണം സംഘടിപ്പിച്ചു
ടി.പി രഞ്ജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി

ഊരള്ളൂർ: മനത്താനത്ത് അർജുൻ (അച്ചു) വാഹന അപകടത്തിൽ മരണപ്പെട്ടിട്ട് ഒരു വർഷം തികയുന്ന ദിവസം ഓർമ്മദിനമായി ആചരിച്ചു. കുളങ്ങര ബ്രദേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ വിനീത് എം സ്വാഗതം പറഞ്ഞു. ടി.പി രഞ്ജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
കഴിഞ്ഞ വർഷം രാത്രി അരിക്കുളത്ത് വെച്ച് ബൈക്കപകടത്തിൽ അർജുൻ മരണപ്പെട്ടത്. ഓർമ്മദിനം പരിപാടിയോടനുബന്ധിച്ച് പ്രദേശത്തെ യുവാക്കൾ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ വെച്ച് രക്തദാനം ചെയ്യും. ജിഷ്ണു കുനിയിൽ, മിഥുൻ എന്നിവർ നേതൃത്വം നൽകി.