ഓണാഘോഷം കളറാക്കാൻ കൊണ്ടുവന്ന നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ പിടികൂടി
മമ്പാട്, നിലമ്പൂർ, മൈലാടിയിലെ വിദ്യാലയ പരിസരങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടി കൂടിയത്

നിലമ്പൂർ: ഓണാഘോഷം കളറാൻ വാഹനങ്ങളിൽ കറങ്ങിയ വിദ്യാർഥികൾക്ക് പൊലീസിന്റെ പിടിവീണു. കോളേജുകളിലും സ്കൂളുകളിലും നടന്ന ഓണാഘോഷം കളറാക്കാനാണ് ആദംഭര വാഹനങ്ങളുമായി വിദ്യാർത്ഥികൾ എത്തിയത്. ആഡംബര കാറുകളും ജീപ്പുകളും ഉൾപ്പടെ ഇരുപതോളം വാഹനങ്ങളാണ് നിലമ്പൂർ പൊലീസ് പിടിച്ചെടുത്തത്. മമ്പാട്, നിലമ്പൂർ, മൈലാടിയിലെ വിദ്യാലയ പരിസരങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്.
നിലമ്പൂർ പോലീസിൻ്റെ നിർദ്ദേശം ലംഘിച്ച് അപകടകരമായ രീതിയിൽ ഉപയോഗിച്ച വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. മിനി കൂപ്പർ, ബി.എം.ഡബ്ല്യൂ, ഒ.ഡി, രൂപമാറ്റം വരുത്തിയ ഫോർ വീൽ ജീപ്പുകൾ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തു. മുകളില് കയറി ആഘോഷം നടത്താന് ഉപയോഗിച്ച ലോറിയും രൂപമാറ്റം വരുത്തിയ വാഹനങ്ങളും പിടിച്ചെടുത്തു. ഇവയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തവയുമുണ്ട്. 'അലിയാർ ഗ്യാങ്' എന്ന് മാത്രം എഴുതിയതാണ് ചില വാഹനങ്ങൾ റോഡിലിറക്കിയത്.