എഞ്ചിനിൽ തീപിടുത്തത്തിന്റെ സൂചന;എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
യാത്രക്കാർ ക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

ഡൽഹി :എഞ്ചിനിൽ തീപിടുത്ത ത്തിന്റെ സൂചന ലഭിച്ചതിനെ ത്തുടർന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ ഡൽഹിയിലേക്ക് തിരിച്ചിറക്കി. AI2913 വിമാനമാണ് തിരിച്ചിറക്കിയത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായും മറ്റൊരു വിമാനത്തിൽ കയറ്റി അയച്ചതായും എയർലൈൻ സ്ഥിരീകരിച്ചു.
എയർലൈനിന്റെ എഞ്ചിനീയറിംഗ് ടീമിന്റെ വിശദമായ പരിശോധനയ്ക്കായി വിമാനം പിടിച്ചിട്ടിരിക്കുകയാണ്. അതേസമയം, ഇൻഡോറിലേക്കുള്ള യാത്ര പൂർത്തിയാക്കാൻ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു.
വിമാനം ഉടൻ തന്നെ ഇൻഡോറിലേക്ക് സർവീസ് നടത്തും. സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. യാത്രക്കാർ ക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. കൂടാതെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേർത്തു.