താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കൊക്കയിലേക്ക് ചാടിയ നിലയിൽ
ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്

താമരശ്ശേരി : താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാനായ നിലയിൽ; ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾ കടന്നുപോകാൻ അനുവാദം നൽകിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അപകടം.ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് പതിക്കാൻ പാകത്തിൽ നിൽക്കുന്നു.
ഡ്രൈവറെ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലത്ത് വൺവേ ആയി വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും, ചുരം കയറി വരുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് ഇപ്പോൾ. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സംരക്ഷണ ലോഹ സംരക്ഷണ വേലിയും തകർത്ത് താഴേക്ക് പതിക്കുന്ന നിലയിൽ അപകടത്തിൽ പെടുകയായിരുന്നു.