മേപ്പയൂരിൽ ഓണച്ചന്ത ആരംഭിച്ചു
മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉത്ഘാടനം ചെയ്തു

മേപ്പയൂർ:സഹകരണ വകുപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും സഹകരണത്തോടെ മേപ്പയ്യൂർ ടൗൺ ബാങ്ക് നേതൃത്വത്തിലുളള ഓണച്ചന്ത ആരംഭിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉത്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ കെ രാഘവൻ അധ്യക്ഷനായി. സിന്ധു കക്കംവെള്ളി സ്വാഗതം പറഞ്ഞു.കെ എം ബാലൻ,എം കെ രാമചന്ദ്രൻ,ടി ഒ ബാലകൃഷ്ണൻ,സാവിത്രി ബാലൻ,സ്മിത വി എം എന്നിവർ സംസാരിച്ചു.