വൈക്കം സത്യാഗ്രഹ നൂറാം വാർഷികം - വൈക്കം വീരന്റെ നാടായ ഈറോഡിലേക്ക് അഭിലാഷ് പുത്തഞ്ചേരിയുടെ സൈക്കിൾ യാത്ര
സൈക്കിൾ യാത്ര ബാലുശ്ശേരി എം.എൽ.എ അഡ്വക്കറ്റ് കെ.എം. സച്ചിൻ ദേവ് ഫ്ളാഗ് ഓഫ് ചെയ്തു.

കോഴിക്കോട്:വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷികാഘോഷത്തോടനു ബന്ധിച്ച് കോഴിക്കോട് നിന്ന് ഇ.വി. രാമസ്വാമി നായ്ക്കറുടെ ജന്മനാടായ ഈറോഡിലേയ്ക്കുള്ള അഭിലാഷ് പുത്തഞ്ചേരിയുടെ സൈക്കിൾ യാത്ര ബാലുശ്ശേരി എം.എൽ.എ അഡ്വക്കറ്റ് കെ.എം. സച്ചിൻ ദേവ് ഫ്ളാഗ് ഓഫ് ചെയ്തു.
നൂറ് വർഷം മുമ്പ് സഞ്ചാര സ്വാതന്ത്രത്തിനും അയിത്തത്തിനു മെതിരെ നടന്ന ഈ ജനകീയ മുന്നേറ്റത്തെ വ്യത്യസ്തമാക്കിയത് "വൈക്കം വീരൻ" എന്ന പേരിൽ പിന്നീട് അറിയപ്പെട്ട പെരിയോർ ഇ.വി രാമസ്വാമിനായ്ക്കരുടെ നേതൃത്വപരമായ പങ്കാളിത്തമായി രുന്നു.
ഒരു ചരിത്ര അന്വേഷി എന്ന നിലയിൽ അദ്ദേഹത്തോടുള്ള ആദരവ് പ്രകടപ്പിക്കുകയാണ് ഈ സൈക്കിൾ യാത്രയുടെ ലക്ഷ്യമെന്ന് അദ്ധ്യാപകനും സൈക്കിൾ സഞ്ചാരിയുമായ അഭിലാഷ് പുത്തഞ്ചേരി പറയുന്നു.