headerlogo
recents

തീരദേശത്തോടുള്ള അവഗണന; തീരദേശ ഹർത്താലും എംഎൽഎ ഓഫീസിലേക്ക് മാർച്ചും നടത്തി

ഹാർബർ ഏകോപന സമിതി പ്രസിഡണ്ടും, സമരസമിതി കൺവീനറുമായ കെ കെ. വൈശാഖ് മാർച്ച് ഉദ്ഘാടനം ചെയ്തു.

 തീരദേശത്തോടുള്ള അവഗണന; തീരദേശ ഹർത്താലും എംഎൽഎ ഓഫീസിലേക്ക് മാർച്ചും നടത്തി
avatar image

NDR News

01 Sep 2025 04:38 PM

 കൊയിലാണ്ടി: തീരദേശത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ ഹർത്താലും എംഎൽഎ ഓഫീസിലേക്ക് മാർച്ചും നടത്തി. രാവിലെ 6 മുതൽ വൈകു 3 വരെയാണ് തീരദേശ ഹർത്താൽ. കഴിഞ്ഞ നാലര വർഷമായി തകർന്നു കിടക്കുന്ന കാപ്പാട് – കൊയിലാണ്ടി ഹാർബർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, കൊല്ലം ചെറിയതോടിനും, കൂത്തം വള്ളി തോടിനും, പാലവും, റോഡും നിർമ്മിക്കുക, തകർന്ന ഹാർബർ പാറക്കൽ താഴ റോഡ് പുനർ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

  ഹാർബർ ഏകോപന സമിതി പ്രസിഡണ്ടും, സമരസമിതി കൺവീനറുമായ കെ കെ. വൈശാഖ് മാർച്ച് ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളികൾക്ക് ഹാർബറിൽ എത്തണമെങ്കിൽ ദേശീയ പാതയിലുടെ കിലോമീറ്ററുകൾ താണ്ടി വരേണ്ട അവസ്ഥയിലാണെന്നും തൊഴിലാളികൾ പറഞ്ഞു. പ്രശനത്തിനു പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കും.ഹാർബർ ഏകോപനസമിതി പ്രസിഡണ്ട് വി.വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

 ഏകോപന സമിതി പ്രസിഡണ്ട് കെ. പി മണി, വഞ്ചി കമ്മിറ്റി മെമ്പർ ബഷീർ, പാറപ്പള്ളി കമ്മിറ്റി മെമ്പർ അഷറഫ്, ദല്ലാൾ കമ്മിറ്റി മെമ്പർ കെ. കെ. സതീശൻ, ഫിഷ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പി. പി. സുരേഷ്, തീരദേശ ഹിന്ദു സംരക്ഷണ സമിതി പ്രസിഡണ്ട് രാജേഷ് ഏഴുകുടിക്കൽ എന്നിവർ സംസാരിച്ചു. ഹാർബർ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധം വടകര ഡിവൈ.എസ് പി യുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.

NDR News
01 Sep 2025 04:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents