പേരാമ്പ്ര സികെജി മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ സുരക്ഷാപരിശീലന ക്ലാസ്
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു

പേരാമ്പ്ര : പേരാമ്പ്ര സികെജി മെമ്മോറിയൽ ഗവൺമെൻറ് കോളേജിലൈ എൻ എസ് എസ് യൂണിറ്റുകളുടെ ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് തരംഗം 2025 എന്ന പേരിൽ കോളേജിൽ വെച്ച് നടന്നു. ക്യാമ്പിൽ അഗ്നിബാധ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. എൽപിജി അപായ സാധ്യതകളും മുൻ കരുതലകളും വിശദീകരിച്ചതോടൊപ്പം വിവിധതരം ഫയർ എക്സ്റ്റിം ഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രയോഗിക പരിശീലനവും നൽകി.
അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും പരിശീലനം നൽകി. ക്യാമ്പ് കോർഡിനേറ്റർ ഡോക്ടർ റീജ കുര്യൻറെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഹെലൻ സ്വാഗതവും ഹെലൻ ബെന്നി നന്ദിയും പറഞ്ഞു.