കൊല്ലത്ത് പിക്കപ്പും കല്ലുമായി പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം
ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം

കൊല്ലം: കൊല്ലത്ത് ദോസ്‌ത് പിക്കപ്പും കല്ലുമായി പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കൊല്ലം പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ദോസ്‌തിൻ്റെ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
കർണാടകയിൽ നിന്നുള്ളതായിരുന്നു ദോസ്ത‌് പിക്കപ്പ്. ഡ്രൈവറും ക്ലീനറുമാണു ണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. അപകടത്തിൽ വണ്ടിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്.