ദയ-മഹാരാജാസ് കോളജ് ഓണാഘോഷം സംഘടിപ്പിച്ചു
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉൽഘാടനം ചെയതു

പേരാമ്പ്ര: പേരാമ്പ്ര ദയയും മഹാരാജാസ് കോളേജും സംയുക്തമായി പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം ,തിരുവാതിരക്കളി, നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, കമ്പവലി, കസേരകളി തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളാൽ ദയ ഓഡിറ്റോറിയം രാവിലെ 10 മണി മുതൽ വൈകുന്നേരം വരെ അക്ഷരാർത്ഥത്തിൽ ആഘോഷം ഓണത്തെ സമ്പന്നമാക്കി.രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉൽഘാടനം ചെയതു.
മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ രമേശ് സ്വാഗതം പറഞ്ഞു. ദയ ചെയ്ർ മാൻ എ.കെ.തറു വയ്ഹാജി അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്രയിലെ അറിയപ്പെടുന്ന നാടക നടൻ മുഹമ്മദ് പേരാമ്പ്ര, പേരാമ്പ്ര റോട്ടറിയുടെ മുൻ പ്രസിഡണ്ട് ജയരാജൻ കൽപ്പകശ്ശേരി, മജീദ്.എൻ.കെ എന്നിവർ ആംശസകൾ നേർന്നു. ദീപ്തി നന്ദി രേഖപ്പെടുത്തി. ദയ പരിചരണം നൽകുന്ന ദയയുടെ ബന്ധുക്കൾ, ഷാഫി, ലത്തീഫ് ,കെ.വി.കെ, രാധാകൃഷ്ണൻ ,ശ്രീനിവാസൻ മാസ്റ്റർ, വി.സി നമ്പ്യാർ, അബ്ദുറഹിമാൻ താജ്, മമ്മി തുണ്ടിയിൽ, സൗധ, മേരിക്കുട്ടി, ഷിൽജ, സുബൈദ.,മിസ്ന ഫാത്തിമ ,രവി, കുഞ്ഞിക്കണ്ണൻ അടക്കമുള്ള ദയ പ്രവർത്തകരും മഹാരാജാസ് കോളേജ് സ്റ്റാഫും വിദ്യാർത്ഥികളും കൂട്ടായി വിഭവസമൃദ്ധമായ ഓണസദ്യ യിൽ പങ്കാളികളായി.