വിവിധ ലഹരി കേസുകളിൽ നാല് പേർ പിടിയിൽ
തോപ്പുംപടിയിലും പാലാരിവട്ടത്തും എം ഡി എം എ പിടികൂടി

കൊച്ചി: കൊച്ചിയിൽ വിവിധ ലഹരി കേസുകളിൽ നാല് പേർ പിടിയിലായി. രണ്ടേ കാൽ കിലോ കഞ്ചാവും 19 ഗ്രാമോളം എം ഡി എം എയും ഡൻസാഫ് സംഘം പിടികൂടി. എളമക്കരയിൽ നിന്നും രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ഹരേ കൃഷ്‌ണ നായികയാണ് കസ്റ്റഡിയിൽ ആയത്. ഇയാൾ ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഒരു കിലോ കഞ്ചാവുമായി പോലീസിൻ്റെ പിടിയിലായിട്ടുണ്ട്.
തോപ്പുംപടിയിലും പാലാരി വട്ടത്തുമാണ് എം ഡി എം എ പിടികൂടിയത്.14. 52 ഗ്രാം എം ഡി എം എ ആണ് തോപ്പുംപടിയിൽ നിന്നും പിടി കൂടിയത്. മട്ടാഞ്ചേരി സ്വദേശികളായ മുസ്തഫ, നാസിഫ് എന്നിവരെയാണ് തോപ്പുംപടിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. പാലാരിവട്ടത്തുനിന്നും 4. 26 ഗ്രാം എം ഡി എം എയുമായി മലപ്പുറം വട്ടംകുളം സ്വദേശി വിഷ്ണുണുരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.