headerlogo
recents

തോരായിയിലെ പെൺകുട്ടിയുടെ ആത്മഹത്യ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് പൊലീസ് തീരുമാനം

 തോരായിയിലെ  പെൺകുട്ടിയുടെ ആത്മഹത്യ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
avatar image

NDR News

03 Sep 2025 09:21 AM

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് വെച്ച് തോരായിയിലെ പെൺ കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതി ബഷീറുദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് പൊലീസ് തീരുമാനം. ആയിഷ റഷയുടെ ആൺ സുഹൃത്തായ ബഷീറുദീനെ ആത്മഹത്യാ പ്രേരണ കുറ്റംചുമത്തി ഇന്നലയാണ് അറസ്റ്റ് ചെയ്തത്. പ്രതി ബഷീറുദീനെതിരെ സുഹൃത്തുക്കളുടെ മൊഴി നിർണ്ണായകമാണ്. കുട്ടിയെ സുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് ആൺ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങൾ കൊണ്ട് കാൽമുട്ടുകൾക്ക് അടിച്ചു, ചാർജർ കേബിൾ ഉപയോഗിച്ചു ഉപദ്രവിച്ചിരുന്നു എന്നും മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ ആൺ സുഹൃത്തിൻ്റെ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

     ഐഷ ബഷീറുദ്ദീന് അയച്ച വാട്സ്ആപ്പ് ചാറ്റ് പൊലീസ് കണ്ടെത്തി. എൻ്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായിരുന്നു സന്ദേശം. എൻ്റെ സമാധാനം ഇല്ലാതാക്കി നീ എന്നെ മാനസികമായി സ്വാധീനിക്കാൻ നോക്കിയെന്നും അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മംഗലാ പുരത്ത് പഠിക്കുകയായിരുന്നു ആയിഷ റഷ. ആയിഷ റാഷ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കും .

 

 

NDR News
03 Sep 2025 09:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents