headerlogo
recents

കോടേരിച്ചാലിൽ ബൈക്കും മിൽമവാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇന്നലെ ഉച്ചക്ക് 2 മണിയോട് കൂടി കോടേരിച്ചാൽ കനാൽ പാലത്തിന് സമീപമാണ് അപകടം

 കോടേരിച്ചാലിൽ ബൈക്കും മിൽമവാനും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു
avatar image

NDR News

04 Sep 2025 03:32 PM

പേരാമ്പ്ര: കോടേരിച്ചാലിൽ ബൈക്കും മിൽമവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി കോളിയോട് മല എരങ്കകൂട്ടത്തിൽ മനോജിന്റെ മകൻ ഷാനുലാൽ(21) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2 മണിയോട് കൂടി കോടേരിച്ചാൽ കനാൽ പാലത്തിന് സമീപമാണ് അപകടം.

     ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിൽ ബൈക്കും എതിർ വശത്തുനിന്നും വന്ന മിൽ മവാനും തമ്മിൽ  കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ഷാനു ലാലിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ:ശ്രീജ അര മണിക്കൂർ കോളിയോട് മലയിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം പേരാമ്പ്രയിൽ.

 

NDR News
04 Sep 2025 03:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents