കാസർഗോഡ് മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം
ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു

കാസർഗോഡ്: കാസർഗോഡ് പനത്തടി പാറക്കടവിൽ മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുകാരിയായ മകൾക്ക് നേരെയാണ് പിതാവ് ആസിഡ് ഒഴിച്ചത്. മകളെ കൂടാതെ സഹോദരൻ്റെ 10 വയസ്സുള്ള മകൾക്ക് നേരെയും ഇയാൾ ആസിഡ് ഒഴിച്ചു.
ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. കേസെടുത്ത രാജപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.