headerlogo
recents

റെക്കോർഡ് വിൽപ്പനയുമായി മിൽമ

ഉത്രാട ദിനത്തിൽ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്.

 റെക്കോർഡ് വിൽപ്പനയുമായി മിൽമ
avatar image

NDR News

06 Sep 2025 09:35 AM

  തിരുവനന്തപുരം :ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന. പാൽ, തൈര് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ സർവകാല റെക്കോർഡ് നേട്ടമാണ് മിൽമ കൈവരിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മിൽമ 1,19,58,751 ലിറ്റർ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്.

  കഴിഞ്ഞ വർഷം 37,00,209 ലിറ്റർ പാലും 3,91, 923 കിലോ കിലോ തൈരുമായിരുന്നു വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ വിൽപ്പനയിൽ ശരാശരി അഞ്ച് ശതമാനം വളർച്ചയാണ് മിൽമയ്ക്ക് ഇക്കുറി ഉണ്ടായത്. ഓഗസ്റ്റ് 1 മുതൻ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വിൽപ്പന 863.92 ടൺ രേഖപ്പെടുത്തി.

   കഴിഞ്ഞ വർഷം 663.74 ടൺ ആയിരുന്നു വിൽപ്പന. ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 127.16 ടൺ നെയ്യ് വിറ്റഴിച്ചതോടെ ആകെ വിൽപ്പന 991.08 ടണ്ണായി ഉയർന്നു. ക്ഷീരോൽപന്നങ്ങളുടെ വിപണിയിൽ മിൽമ പ്രഥമസ്ഥാനം നിലനിർത്തുകയും ഓരോ വർഷവും വിൽപ്പന വർദ്ധിപ്പിക്കുകയും ചെയ്യുകയാണ്.

NDR News
06 Sep 2025 09:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents