headerlogo
recents

ആവണിപ്പൂവരങ്ങിന് കൊടിയേറി

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും.

 ആവണിപ്പൂവരങ്ങിന് കൊടിയേറി
avatar image

NDR News

06 Sep 2025 05:23 PM

   കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 51-ാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും.

  പ്രശസ്ത ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ, കേരള ടൂറിസം ഇൻഫ്ര സ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്. കെ. സജീഷ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് എന്നിവർ പങ്കെടുക്കും.

  കൊടിയേറ്റത്തെ തുടർന്ന് ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരക സ്തൂപത്തിൽ കലാലയം പ്രവർത്തകർ പുഷ്പാർച്ചന നടത്തി. കലാലയം അശോകം ഹാളിൽ വെച്ച് സമ്മാന പൂവരങ്ങിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. യു. കെ. രാഘവൻ മാസ്റ്റർ, ശിവദാസ് ചേമഞ്ചേരി, അഡ്വ. കെ. ടി. ശ്രീനിവാസൻ, ശിവദാസ് കാരോളി, എം. ജയകൃഷ്ണൻ, കെ. രാധാകൃഷ്ണൻ, ഉണ്ണി കുന്നോൽ എന്നിവർ സംസാരിച്ചു.

NDR News
06 Sep 2025 05:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents