മാനിപുരത്ത് പുഴയി ൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
പുഴയിലെ ബണ്ടിന്റെ സമീപത്തുന്നിന്നാണ് മൃതദേഹം കണ്ടെത്തിയത്

താമരശേരി: മാനിപുരത്ത് പുഴയി ൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി കഴിഞ്ഞ ദിവസമാണ് മാതാവും പന്ത്രണ്ടുകാരനായ സഹോദരനുമൊപ്പം കുളിക്കടവിൽ എത്തിയത്. കടവിലെ പാറയിൽ നിൽക്കുകയായിരുന്ന കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു.
പുഴയിലെ ബണ്ടിന്റെ സമീപത്തുന്നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ഫയർഫോഴ്സും പോലീസും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.