ചേവരമ്പലം ബൈപ്പാസിലുണ്ടായ വാഹനപകടത്തെ തുടർന്ന് കാപ്പാട് സ്വദേശി മരിച്ചു
ഇന്നലെ രാത്രി 10 മണിക്ക് ശേഷം ചേവരമ്പലം ബൈപ്പാസിലുണ്ടായ വാഹനപകടത്തെ തുടർന്നാണ് മരണപ്പെട്ടത്.

ചേമഞ്ചേരി: കാപ്പാട് അൽ അലിഫ് സ്‌കൂളിലെ ഓട്ടോ ഡ്രൈവറായിരുന്ന നിസാർ മാട്ടുമ്മൽ (42) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 10 മണിക്ക് ശേഷം ചേവരമ്പലം ബൈപ്പാസിലുണ്ടായ വാഹനപകടത്തെ തുടർന്നാണ് മരണപ്പെട്ടത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മകളെ സന്ദർശിച്ചശേഷം നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ ചേവരമ്പലം ബൈപ്പാസിലേക്ക് കയറുമ്പോൾ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.
തലക്ക് പിറകിൽ പരിക്കേറ്റ നിസാർ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് മരണപ്പെടുകയായിരുന്നു.കാപ്പാട് മാട്ടുമ്മൽ അബ്‌ദുൽ ഖാദറിന്റെയും ആയിഷുവിന്റെയും മകനാണ്. അപകടം നടക്കുമ്പോൾ ഭാര്യയും മൂന്നു മക്കളും മെഡിക്കൽ കോളേജ്ആശുപത്രിയിലായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലാണ് ഉള്ളത്.
ഭാര്യ : അനൂറ കൊയിലാണ്ടി. മക്കൾ : ആയിഷ നാദറ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം തരം വിദ്യാർത്ഥിനി), നൂഹസല്ല, ഐൻ അൽ സബ. സഹോദരി: സുഹറാബി.