വാശി കയറിയപ്പോൾ ആട്ടിൻ തല ലേലത്തിൽ വിളിച്ചത് ഒരു ലക്ഷം രൂപയ്ക്ക്
നബിദിനാഘോഷ കമ്മറ്റി 23 ആട്ടിൻ തലകളാണ് ലേലത്തിൽ വെച്ചത്

കോഴിക്കോട്: നാദാപുരത്ത് ആട്ടിൻ തല ഒരു ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി നാദാപുരത്തെ പ്രവാസിയായ ഇസ്മായിൽ. കോഴിക്കോട് നാദാപുരത്ത് നടന്ന ലേലം വിളിയിലാണ് ഒരു ആട്ടിൻ തലയ്ക്ക് ഇത്രയും വില കിട്ടിയത്. നബിദിനാഘോഷ കമ്മറ്റി 23 ആട്ടിൻ തലകളാണ് ലേലത്തിൽ വെച്ചത്.
വാശിക്ക് തുടങ്ങിയ ലേലം വിളി കത്തിക്കയറുകയായിരുന്നു. ലേലം അവസാനിച്ചത് ഒരു ലക്ഷം രൂപയിലാണ്. 750 രൂപയ്ക്ക് കിട്ടുന്ന ആട്ടിൻതലയാണ് ലേലം വിളി ആവേശമാതോടെ ഇത്രയും വലിയ തുകയിൽ എത്തിയത്. വേവത്തെ പ്രവാസിയായ ഇസ്‌മയിലാണ് ലേലം വിളിച്ച് ആട്ടിൻതല സ്വന്തമാക്കിയത്.