headerlogo
recents

ഓട്ടോയും കാറും കൂട്ടിയിടിച്ചു ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു

ഓട്ടോറിക്ഷ കാറിൽ ഇടിച്ചു നിയന്ത്രണം വിട്ടു 12 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു

 ഓട്ടോയും കാറും കൂട്ടിയിടിച്ചു  ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു
avatar image

NDR News

10 Sep 2025 11:09 AM

മലപ്പുറം: ചട്ടിപ്പറമ്പ് പഴമള്ളൂർ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു നിയന്ത്രണംവിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു മധ്യവയ്കൻ മരിച്ചു. പഴമള്ളൂർ കട്ടുപ്പാറ സ്വദേശി പരേതനായ പാലത്തിങ്ങൽ സൈതാലി ഹാജിയുടെ മകൻ അബ്ദു‌ൽ ലത്തീഫ് (51) ആണ് മരണപ്പെട്ടത്. സമൂസ കച്ചടവടക്കാരൻ ആയിരുന്ന ലത്തീഫ് ജോലി കഴിഞ്ഞു ഉച്ചക്ക് 12 മണിയോടെ കട്ടുപ്പാറയിലെ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ പഴമള്ളൂർ കട്ടുപ്പാറ റോഡിൽ സഡൻ സിറ്റിയിൽ നിസ്കാര പള്ളിക്ക് സമീപം എതിർ ദിശയിൽ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം.  

    ലത്തീഫ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ കാറിൽ ഇടിച്ചു നിയന്ത്രണം വിട്ടു 12 അടിയോളം താഴ്‌ചയിലേക്കാണ് മറിഞ്ഞത്. ഓടികൂടിയ നാട്ടുകാർ ഉടനെ അബ്ദുൽ ലത്തീഫിനെ ഗുരുതര പരിക്കുകളോടെ മലപ്പുറം സഹകരണ ഹോസ്‌പിറ്റലിലും പിന്നീട് പെരിന്തൽമണ്ണയിലെ ഇ എം എസ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

NDR News
10 Sep 2025 11:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents