കാവുന്തറ ദേശാടനം ഫാമിലി ടൂർ ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
ടെലിഫിലിം ആർട്ടിസ്റ്റ് രാജൻ കാവിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു

കാവുന്തറ: ദേശാടനം ഫാമിലി ടൂർ ക്ലബ്ബ് കാവുന്തറയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിച്ചു.
മാവേലിത്തമ്പുരാനൊപ്പം നാട്ടുവഴികളിലൂടെ ഘോഷയാത്രയും തുടർന്ന് കായിക മത്സരങ്ങളും ഓണസദ്യയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ശശി മമ്മിയുടെ അധ്യക്ഷതയിൽ ഗാനരചയിതാവും ടെലിഫിലിം ആർട്ടിസ്റ്റുമായ രാജൻ കാവിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ഫയർഫോഴ്സ് ഓഫീസർ റഫീഖ് കാവിൽ ഓണസന്ദേശം നൽകി. തുടർന്ന് വിജയികൾക്കുളള സമ്മാനദാനവും നിർവഹിച്ചു. ജില്ലാ ട്രൈബൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച ക്ലബ്ബിൻ്റെ പ്രധാന സാരഥി ശശി മമ്മിളിയെ ചടങ്ങിൽ പൊന്നാടയണിയിച്ചു. വിവിധമേഖലകളിൽ അംഗീകാരം നേടിയ പ്രതിഭകളെ ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി ടി പി സുരേഷ് സ്വാഗതവും കെ കെ വിജയകുമാർ നന്ദിയും പറഞ്ഞു.