കൊയിലാണ്ടി ഹാർബറിൽ നിന്നും മൽസ്യ ബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് തകർന്നു
തോണിയിൽ ഉണ്ടായിരുന്നവർ കടലിലേയ്ക്ക് തെറിച്ചു വീണു

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മൽസ്യ ബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് തകർന്നു. ഇന്നു പുലർച്ചെ മൽസ്യ ബന്ധനത്തിനു പോയ ശ്രീ ശബരി എന്ന തോണിയാണ് ബേപ്പൂരിൽ വെച്ച് ബോട്ട് ഇടിച്ച് തകർന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. വലിയ മങ്ങാട് സ്വദേശി കുഞ്ഞഅവദയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ തോണിയിൽ ഉണ്ടായിരുന്നവർ കടലിലേയ്ക്ക് തെറിച്ചുവീണു. വേലി വളപ്പിൽവിജയൻ വേലി വളപ്പിൽ അമർനാഥ്, ഏഴുകുടിക്കൽ പ്രകാശൻ, വലിയ മങ്ങാട് കുഞ്ഞവദ. തുടങ്ങിയവരാണ് തോണിയിൽ ഉണ്ടായിരുന്നത്.
മത്സ്യ ബന്ധനം നടത്തുമ്പോഴാ യിരുന്നു അപകടം ഇടിയുടെ ആഘാതത്തിൽ തോണി രണ്ടായി മുറിഞ്ഞു. കടലിലേയ്ക്ക് വീണവരെ ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ കുഞ്ഞ അവദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റൽ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.