അഴിയൂരിൽ കഞ്ചാവുമായി വയോധികൻ പിടിയിൽ
ഇയാളുടെ പക്കൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടികൂടി

വടകര: അഴിയൂരിൽ കഞ്ചാവുമായി വയോധികൻ പിടിയിൽ. എറണാകുളം കണയന്നൂർ വാഴക്കാല കണ്ണാംമുറി വീട്ടിൽ ദിനേശനാണ് (62) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടികൂടി. അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിന് സമീപം എക്സൈസ് വടകര സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ഹിരോഷും പാർട്ടിയും പ്രതിയെ പിടികൂടി. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം കൊണ്ടോട്ടി പുളിക്കലിലെ താമസസ്ഥലത്തും പരിശോധന നടത്തി. ഇവിടെ നിന്നും എക്സൈസ് സംഘം 5.95 കിലോ കഞ്ചാവും 2,26,500 രൂപയും കണ്ടെത്തി. ഇതിനു മുമ്പും സമാനമായ കേസിൽ പ്രതിയായിരുന്നു.
പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജി പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഉനൈസ് എൻ എം, പ്രൈവന്റ് ഓഫീസർ ഗ്രേഡ് സുരേഷ് കുമാർ. എസ്ഐ എം സിവിൽ എക്സ്ക്സൈസ് ഓഫീസർമാരായ മുസ്ലീം ബിൻ, ശ്യാംരാജ്, അനിരുദ്ധ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേഷ്‌മ. ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.