headerlogo
recents

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം: പാറശ്ശാല എസ്എച്ച്ഒയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ

റൂറല്‍ എസ്പി എസ് സുദര്‍ശന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ

 വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം: പാറശ്ശാല എസ്എച്ച്ഒയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ
avatar image

NDR News

14 Sep 2025 09:39 PM

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒയ്‌ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് റേഞ്ച് ഐജി അജിതാ ബീഗം ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. റൂറല്‍ എസ്പി എസ് സുദര്‍ശന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിതാ ബീഗത്തിന്റെ ശുപാര്‍ശ. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് നടപടി സ്വീകരിക്കേണ്ടത് . നടപടി ക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ ഇന്ന് നടപടി ഉത്തരവ് ഇറങ്ങില്ല. നാളെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഐജി ഓഫീസ് അറിയിച്ചു.

       പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് ചേണിക്കുഴി സ്വദേശി രാജനെ ഇടിച്ചിട്ട് നിർത്താതെ പോയത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നു കളഞ്ഞതെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആര്‍. 

 

 

NDR News
14 Sep 2025 09:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents