headerlogo
recents

ടിക്കറ്റ് കിട്ടാനുള്ള തിടുക്കത്തിൽ കുട്ടിയെ തിയറ്ററിൽ മറന്നുവെച്ച് മാതാപിതാക്കൾ

ട്രാവലറില്‍ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് കാണാതായത്

 ടിക്കറ്റ് കിട്ടാനുള്ള തിടുക്കത്തിൽ കുട്ടിയെ തിയറ്ററിൽ മറന്നുവെച്ച് മാതാപിതാക്കൾ
avatar image

NDR News

15 Sep 2025 07:37 PM

ഗുരുവായൂര്‍: റിലീസ് സിനിമയുടെ ടിക്കറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരു തിയറ്ററിലേക്ക് പോകാനുള്ള തിടുക്കത്തില്‍ കുട്ടിയെ മറന്നുവെച്ച് മാതാപിതാക്കള്‍. രണ്ടാമത്തെ തിയറ്ററില്‍ കയറിയ അവര്‍ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞില്ല. ഗുരുവായൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സെക്കന്‍ഡ് ഷോയ്ക്ക് ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറില്‍ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് കാണാതായത്.

     ആദ്യം ദേവകി തീയറ്ററിലേക്കെത്തിയ ഇവർ ലോക' എന്ന സിനിമ കാണാനായിരുന്നു കരുതിയിരുന്നത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോള്‍ അവര്‍ ഉടന്‍ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയ്യറ്ററിലേക്ക് പോയി. എന്നാല്‍ കുട്ടി വണ്ടിയില്‍ കയറിയില്ല. ഒപ്പമുള്ളവരെ കാണാതായപ്പോള്‍ കുട്ടി തിയറ്ററിന്റെ മുന്നില്‍ നിന്ന് കരയുകയായിരുന്നു. അത് തിയറ്ററിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കൂടെയുള്ളവര്‍ മറ്റൊരു തിയറ്ററിലേക്ക് പോയ വിവരമറിയുന്നത്. ട്രാവറിലാണ് തങ്ങള്‍ വന്നതെന്ന് കുട്ടി പറഞ്ഞു. അതുപ്രകാരം ജീവനക്കാര്‍ അപ്പാസ് തിയറ്ററിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേക്കും സിനിമയുടെ ഇടവേള സമയമായിരുന്നു. സിനിമ നിര്‍ത്തിവെച്ച് തിയറ്ററുകാര്‍ കുട്ടി നഷ്ടപ്പെട്ട കാര്യം അനൗണ്‍സ് ചെയ്തു. ട്രാവലറില്‍ സിനിമ കാണാന്‍ വന്നിട്ടുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അതിലെ ഒരു കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയറ്ററിൽ ഉണ്ടെന്നുമായിരുന്നുമായിരുന്നു അനൗണ്‍സ്‌മെന്റ്. അതോടെ ട്രാവലര്‍ സംഘം പുറത്തേയ്ക്ക് വന്ന് വണ്ടിയില്‍ ആദ്യത്തെ തിയറ്ററിലേക്ക് ചെന്നു. അപ്പോഴേക്കും അവിടത്തെ ജീവനക്കാര്‍ കുട്ടിയെ പോലീസില്‍ ഏല്പിച്ചിരുന്നു. സ്റ്റേഷനില്‍ നിന്ന് കുട്ടിയെ കൈമാറി.

 

 

 

NDR News
15 Sep 2025 07:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents