പന്തിരിക്കരയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ
പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻൻ്റു ചെയ്തു

പന്തിരിക്കര : ചങ്ങരോത്ത് ആവടുക്കയിൽ രാവിലെപുല്ലാനി കാവ് മുക്കിൽ കൂടി നടന്നു പോവുകയായിരുന്ന പുല്ലാനി കാവ് ആസ്യ (80) എന്നിവർ ധരിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പിടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ 10-30 ഓടെ ആയിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതി വയോധികയെ റോഡിൽ തള്ളിയിട്ട് മാലകവരുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സ്ത്രീ പറഞ്ഞ പ്രകാരം ബൈക് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.
സംഭവത്തിൽ മേമണ്ണിൽ ജയ്സൺ (31) നെ പെരുവണ്ണാമുഴി പോലീസ് അറസ്റ്റു ചെയ്തു. ഇൻസ്പെക്ടർ അജിത്ത് കുമാർ. സബ്ബ് ഇൻസ്പെക്ടർമാരായ കുഞ്ഞമ്മദ് . മുനീർ. ഗിരീഷ്.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ. അനൂപ്. ഷിജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻൻ്റു ചെയ്തു.