headerlogo
recents

നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യവുമായി 24 മണിക്കൂർ ഉപവാസ സമരം

എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യവുമായി 24 മണിക്കൂർ ഉപവാസ സമരം
avatar image

NDR News

17 Sep 2025 07:40 AM

   നന്തി :നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യവുമായി ജനകീയ കമ്മറ്റി 24 മണിക്കൂർ ഉപവാസ സമരം നടത്തി. എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് മുരളി അധ്യക്ഷത വഹിച്ചു. നന്തി ടൗണിൽ നാഷണൽ ഹൈവേ നിർമിക്കുന്ന 300 മീറ്റർ നീളവും 10 മീറ്റർ ഉയരവും 30 മീറ്റർ വീതിയുമുള്ള എംബാക്ക്മെൻ്റിന് പകരം എലിവേറ്റഡ് ഹൈവെ നിർമ്മിക്കണമെന്ന ആവശ്യവു മായാണ് NH 66 നന്തി ജനകീയ കമ്മറ്റി 24 മണിക്കൂർ ഉപവാസ സമരം നടത്തിയത്. 

 കനത്ത മഴ ലഭിക്കുന്ന പ്രദേശത്ത് ലക്ഷക്കണക്കിന് ലോഡ് മണ്ണ് കൊണ്ട് നിർമ്മിക്കുന്ന എംബാക്ക് മെൻറ് തകരാനും നന്തി ടൗണിൽ വെള്ളം കയറാനുമുള്ള സാധ്യത കൂടുതലാണ്. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള നിർമ്മാണ രീതി കടുത്ത കുടിവെള്ളക്ഷാമവും കടുത്ത ചൂടും ഉണ്ടാക്കുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. വൻകിട പദ്ധതികൾ ചെറിയ ശതമാനം മാത്രം ജനങ്ങൾക്ക് പ്രയോജനമാകുമ്പോൾ വലിയ ശതമാനം ജനങ്ങളെ ദുരിതത്തിലാക്കുകയാണ് പതിവ്. നന്തിക്കാരുടെ ആവശ്യത്തിനായി പരമാവധി ശ്രമിക്കുമെന്ന് സമരപ്പന്തൽ സന്ദർശിച്ച വടകര എം. പി ഷാഫി പറമ്പിൽ പറഞ്ഞു.

  രാഷ്ട്രീയ സാംസ്കാരിക വ്യാപാര മേഖലയിലെ പ്രമുഖർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. നൂറുന്നിസ സ്വാഗതവും ടി കെ നാസർ, സത്യൻ മാസ്റ്റർ, രമേശൻ, മജീദ് ചോല, മൊയ്തു എം. കെ, അബുബക്കർ കാട്ടിൽ, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി. 24 മണിക്കൂർ ഉപവാസം നടത്തുന്ന സിഹാസ് ബാബു, സുരേഷ് പി കെ, അനിൽ കുമാർ കെ. പി, പ്രസാദ് കെ. ടി എന്നിവരെ ഹാരാർപ്പണം നടത്തി അഭിനന്ദിച്ചു.

NDR News
17 Sep 2025 07:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents