headerlogo
recents

കുളത്ത് വയലിൽ പാലിയേറ്റിവ് സംഗമം സംഘടിപ്പിച്ചു

താമരശേരി രൂപത ഡയറക്ടർ റവ. ഫാ. ഡോ. ബിനു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്‌തു

 കുളത്ത് വയലിൽ പാലിയേറ്റിവ് സംഗമം സംഘടിപ്പിച്ചു
avatar image

NDR News

17 Sep 2025 11:22 AM

കുളത്തുവയൽ: സെൻ്റ് അൽ ഫോൻസാ പാലിയേറ്റീവ് ആൻഡ് ജെറിയാട്രിക് കെയർ കുളത്തുവയൽ മേഖലാ വളണ്ടിയർ സംഗമം താമരശേരി രൂപത ഡയറക്ടർ റവ. ഫാ. ഡോ. ബിനു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്‌തു. സങ്കടം കേൾക്കാനും സാന്ത്വനിപ്പിക്കാനും സഹായിക്കാനും തൻ്റെ അരികെ ആളുണ്ട് എന്ന ആത്മ വിശ്വാസം കിടപ്പു രോഗികളിൽ ഉണർത്താൻ സാധിക്കുന്നിടത്താണ് പാലിയേറ്റീവ് വളണ്ടിയറുടെ പ്രവർത്തന വിജയമെന്നു അദ്ദേഹം പറഞ്ഞു. 

     സെൻ്റ് അൽഫോൻസാ പാലിയേറ്റീവ് കെയറിൻ്റെ രൂപതാ പ്രസിഡൻ്റ് ബേബി സെബാസ്റ്റ്യൻ കൂനന്താനം ചടയിൽ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പ്രസാദ് സിംഗ് ചന്ദ്രൻകുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു. പാലിയേറ്റീവ് പ്രവർത്തന രംഗത്ത് 20 വർഷം പൂർത്തിയാക്കിയ മേഖലാ പ്രസിഡൻ്റ് ജോസ് തോണക്കരയെ രൂപതാ ഡയറക്ടർ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. പാലിയേറ്റീവ് നഴ്‌സിംഗ് രംഗത്ത് 15 വർഷത്തിലധിക മായി നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന നഴ്സ് സുബൈദ ബഷീറിനെ കുളത്തുവയൽ സെൻ്റ് ജോർജ് തീർത്ഥാടന കേന്ദ്രം റെക്‌ടർ റവ. ഫാ. ഡോ. തോമസ് കളരിക്കൽ ഉപഹാരം നൽകി ആദരിച്ചു. താമരശേരി രൂപതാ സെൻ്റ് അൽഫോൻസാ പാലിയേറ്റീവ് കെയറിൻ്റെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ബേബി സെബാസ്റ്റ്യനെ പെരുവണ്ണാമൂഴി ഫാത്തിമ മാതാ ഇടവക വികാരി റവ.ഫാ.അബ്രഹാം വള്ളോപ്പള്ളി പൊന്നാടയണിച്ച് ആദരിച്ചു. ജോസ്‌ തോണക്കര, ലിസി ജഗൻ മുക്കള്ളിൽ, റോസിലിൻ കല്ലൂര്, ഗ്രേസി കൊടൂർ എന്നിവർ പ്രസംഗിച്ചു. 

 

NDR News
17 Sep 2025 11:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents