ആഗോള അയ്യപ്പ സംഗമം നടത്താൻ സുപ്രീംകോടതിയും അനുമതി നൽകി
പരാതിയുണ്ടെങ്കിൽ ഭക്തർക്ക് ദേവസ്വത്തിന്റെയോ ഹൈക്കോടതിയുടെയോ മുന്നിൽ ഉന്നയിക്കാം

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഈ കാര്യത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഭക്തർക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്കും മറ്റുള്ളവർക്കും ഹൈക്കോടതിയുടെയോ ദേവസ്വത്തിന്റെ യോ മുന്നിൽ ഉന്നയിക്കാവുന്നതാണ്. ദേവസ്വം അത് പരിഗണിക്കും. അതോടൊപ്പം ഹിന്ദു സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് ആഗോള സംഗമവുമായി മുന്നോട്ട് പോകാം. അതിൽ ഒരു തരത്തിലും സുപ്രീം കോടതി ഇടപെടില്ല. നേരത്തെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പരിസ്ഥിതിയെ മാനിച്ചുകൊണ്ട്, അതേപോലെതന്നെ അയ്യപ്പ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ആഗോള സംഗമം നടത്തണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. അതാണ് ഹൈക്കോടതിയും ദേവസ്വവും വ്യക്തമാക്കിയത്.