ചങ്ങരോത്ത് പട്ടാണിപ്പാറയിൽ ഭിന്ന ശേഷിക്കാരന് ക്രൂര മർദ്ദനം
അയൽവാസിയായ ഗോപിനാഥകുറുപ്പ് ആണ് മർദ്ധിച്ചത്

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ ഭിന്നശേഷിക്കാരന് അയൽവാസിയുടെ ക്രൂരമർദ്ദനം' പട്ടാണിപാറയിലെ വാരിയർക്കണ്ടി പ്രദീപനാണ്) ഗുരുതരമായി പരിക്കേറ്റത്. അയൽവാസിയായ ഗോപിനാഥ കുറുപ്പ് നടത്തിയ ക്രൂരമായ മർദ്ദനത്തിലാണ് ഭിന്ന ശേഷിക്കാരനായ പ്രദീപന് പരിക്കേറ്റതെന്ന് പരാതിയിൽ പറയുന്നു.
തലയ്ക്കും വലത് കൈക്കും പരിക്കേറ്റ പ്രദീപനെ കല്ലോട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമണത്തിനിടെ വീട്ടിലെ കോഴിക്കൂടും മുകളിലിട്ടിരുന്ന പ്ലാസ്റ്റിക് ഷീറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളും പ്രതി നശിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. ലോട്ടറി വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്നആളാണ് പ്രദീപൻ. ഭിന്ന ശേഷിക്കാരനെതിരെ നടന്ന ക്രൂരമായ മർദ്ദനം നാട്ടിൽ വലിയ ആശങ്ക സൃഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.