നാദാപുരത്തെ ഗർഭിണികളും കുട്ടികളും താമസിക്കുന്ന വീടിന് നേരെ ബോംബ് ആക്രമണം
നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്

നാദാപുരം: ചേലക്കാടെ വിടിന നേര അജ്ഞാതരുടെ ബോംബ് ആക്രമണമെന്ന് പരാതി. കണ്ടോത്ത് അമ്മദിൻന്റെ വീടിന് നേരെയാണ് സ്ഫോടക വസ്‌തു എറിഞ്ഞത്. വീടിൻ്റെ ചുവരിൽ തട്ടിയ ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുക യായിരുന്നു. ഇന്നലെ അർധ രാത്രിയോടെയായിരുന്നു സംഭവം. നാടൻ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെയുള്ളവർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.