പെരുവണ്ണാമുഴിയിൽ ജലസേചന വകുപ്പിന്റെ മോട്ടോർ ചെയിൻ മോഷ്ടിച്ച പ്രതിയെ പിടികൂടി
കാസർഗോഡ് ജില്ലയിലെ ചേർക്കള എന്ന സ്ഥലത്ത് വച്ചാണ് പ്രതിയെ പിടിച്ചത്

പെരുവണ്ണാമുഴി : ജലസേചന വകുപ്പിന്റെ കോൺട്രാക്ട് വർക്ക് നടത്തുന്ന മിഡ്ലാൻഡ് പ്രൈവറ്റ് കമ്പനിയുടെ മോട്ടോർ ചെയിൻ മോഷ്ടിച്ച പ്രതിയെ അന്വഷണ സംഘം അറസ്റ്റു ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് 27 നാണ് പെരുവണ്ണാമൂഴി ഡാംസൈറ്റിൽ മോഷണം നടന്നത്. ജലസേചന വകുപ്പിന്റെ ജോലിക്കായി കമ്പനി എത്തിച്ച മോട്ടോറിന്റെ 6 ക്യാരി ചെയിനുകളായിരുന്നു മോഷണം പോയത്. ഏകദേശം ആറ് ലക്ഷം രൂപ വിലവരുന്ന ചെയിനുകളാണ് നഷ്ടപ്പെട്ടത്.
കമ്പനി മാനേജരുടെ പരാതി പ്രകാരം പെരുവണ്ണാമഴി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിവിധ സ്ഥലങ്ങളിലായി അന്വേഷണം നടത്തി, ഒടുവിൽ പ്രതിയെപ്പറ്റി സൂചന ലഭിക്കുകയും, പ്രതിയെ പിന്തുടർന്ന് കാസർഗോഡ് എത്തിയ അന്വേഷണ സംഘം ചേർക്കള എന്ന സ്ഥലത്ത് വെച്ച് പ്രതിയെ പിടികൂടുകയും ചെയ്തു. പെരുവണ്ണാമുഴി പൊൻമലപ്പാറ സ്വദേശി നടേമ്മൽ മൊബിനെ പോലിസ് അറസ്റ്റു ചെയ്തു. . പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെറിമാൻഡ് ചെയ്തു. പെരുവണ്ണാമൂഴി ഇൻസ്പെക്ടർ അജിത്ത് കുമാർ സബ് ഇൻസ്‌പെക്ടർമാരായ ശരത്ത് . മുനീർ. കുഞ്ഞമ്മത് കെ.കെ .ഗിരിഷ് കുമാർ .സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് എം.പി. ഷിജിത്ത് കെ.സി. ഷാനവാസ്, സന്തോഷ്, ഷൈജു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.