headerlogo
recents

രാജാത്തോട്ടം വനത്തിനുള്ളില്‍ കുടുങ്ങിയ വിനോദ യാത്രാ സംഘത്തെ രക്ഷപ്പെടുത്തി

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ വനത്തിൻ്റെ മറുഭാഗം തമിഴ്‌നാടാണ്.

 രാജാത്തോട്ടം വനത്തിനുള്ളില്‍ കുടുങ്ങിയ വിനോദ യാത്രാ സംഘത്തെ രക്ഷപ്പെടുത്തി
avatar image

NDR News

20 Sep 2025 02:20 PM

   ആര്യങ്കാവ്: കാടിനുള്ളിൽ കുടുങ്ങിയ യുവാക്കളുടെ സംഘത്തെ കണ്ടെത്തി. വിനോദ യാത്രക്കായി ആര്യങ്കാവ് ഫോറസ്‌റ്റ് റേഞ്ചിലെ രാജാത്തോട്ടം വനത്തിലാണ് യുവാക്കളുടെ സംഘം വഴിതെറ്റി അകപ്പെട്ടത്. രാത്രി വൈകിയും ഇവര്‍ക്കു വേണ്ടി അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കണ്ടെത്തിയത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ വനത്തിൻ്റെ മറുഭാഗം തമിഴ്‌നാടാണ്.

   ഇന്നലെ ഉച്ചയോടെ ഇവിടെ എത്തിയ സംഘത്തിന് പ്രദേശത്തെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. ആര്യങ്കാവിൽ നിന്ന് റോസ്‌മല യിലേക്ക് പോകുന്ന വഴിയിൽ ഏ‍ഴ് കിലോമീ റ്റർ യാത്ര ചെയ്‌താണ് സംഘം രാജാക്കാട് വനത്തിലെത്തി യത്. ഇവിടുത്തെ വ്യൂ പോയിൻ്റിന് ഏകദേശം അടുത്തു വരെ വാഹനത്തിലെത്താൻ സാധിക്കും. എന്നാൽ, വ്യൂ പോയിൻ്റിലേക്ക് ചെറിയ നടവഴികൾ മാത്രമാണുള്ളത്.

  പക്ഷേ, ഇവിടെ വെച്ച് സംഘത്തിനു വഴി തെറ്റിയെന്നാണ് കരുതുന്നത്. വനം വകുപ്പ് ഇവിടേക്കുള്ള പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടു ണ്ടെങ്കിലും ഇവിടുത്തെ കാഴ്ചകളെപ്പറ്റി കേട്ടറിഞ്ഞ് വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ ആളുകളാണ് എത്തുന്നത്. യുവാക്കൾ നിൽക്കുന്ന സ്‌ഥലത്ത് ഫോണിന് റേഞ്ച് ഇല്ലാതിരുന്നത് വെല്ലുവിളിയായിരുന്നു.

NDR News
20 Sep 2025 02:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents