headerlogo
recents

സർക്കാർ ജീവനക്കാരായ വനിതകൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ചു; രണ്ട് പേർക്കും ഗുരുതര പരിക്ക്

പരിക്കേറ്റവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

 സർക്കാർ ജീവനക്കാരായ വനിതകൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ചു; രണ്ട് പേർക്കും ഗുരുതര പരിക്ക്
avatar image

NDR News

21 Sep 2025 06:47 AM

തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിലെ രണ്ടു വനിതാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെട്ടൂർ കാട്ടുവിള സ്വദേശി അൻസീന, ചെറുന്നിയൂർ സ്വേദേശി ഷൈലജാ ബീഗം എന്നിവർക്കാണ് പരിക്കേറ്റത്. വർക്കല രഘുനാഥപുരം റോഡിൽ ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിനെ വർക്കലയിൽ നിന്നും നിന്നും രഘുനാഥപുരത്തേക്ക് വന്ന സ്കോർപിയോ

പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തോയെന്ന് വ്യക്തമല്ല. 

      വെട്ടൂർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരാണ് അപകടത്തിൽ പ്പെട്ടത്. രഘുനാഥപുരം സ്വദേശിയുടെ വീട് മെയിൻറനൻസ് ചെയ്യുന്നതിനുള്ള അപേക്ഷ പരിശോധിക്കാൻ ഈ വീട് സന്ദർശിച്ച് ഓഫീസിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. സ്കോർപിയോ കാർ അമിത വേഗത്തിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

 

 

NDR News
21 Sep 2025 06:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents