ട്രേഡിങ്ങിന്റെ പേരിൽ 56 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ നടുവണ്ണൂർ സ്വദേശി അറസ്റ്റിൽ
കഴിഞ്ഞ മെയ് 7 മുതൽ 31 വരെയുള്ള കാലയളവിലാണ് പണം തട്ടിപ്പ് നടത്തിയത്
കോട്ടയം: ഇൻവെസ്റ്റ് കമ്പനിയുടെ ഷെയറു കളിൽ ട്രേഡിങ് നടത്തി ലാഭം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 56 ലക്ഷം രൂപ തട്ടിയ കേസിൽ നടുവണ്ണൂർ തുരുത്തി മുക്കിലെ ചെറിയപറമ്പിൽ സുബൈറിനെ (48) അറസ്റ്റ് ചെയ്തു. കോട്ടയം രാമപുരം ഏഴാച്ചേരി സ്വദേശിക്കാണ് പണം നഷ്ടമായത്. രാമപുരം പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ തുടരന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ മെയ് 7 മുതൽ 31 വരെയുള്ള കാലയളവിലാണ് പണം തട്ടിപ്പ് നടത്തിയത്.
സുബൈറിന്റെ നിർദ്ദേശപ്രകാരം പല അക്കൗണ്ടുകളിലായി ഏഴാച്ചേരി സ്വദേശി 5539222 രൂപ നിക്ഷേപിക്കുകയായിരുന്നു. കോഴിക്കോട് നിന്നാണ് സുബൈറിനെ കസ്റ്റഡിയിലെടുത്തത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഹണി കെ ദാസ്, എ എസ് ഐ ഷൈൻ കുമാർ, സജീവ് കുമാർ എസ് പി ഒ ശ്രീജിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു സുബൈറിനെ കോടതി റിമാൻഡ് ചെയ്തു.

