നടുവത്തൂർ തത്തം വള്ളിപ്പൊയിലിൽ വീണ്ടും ചന്ദനമരങ്ങൾ മോഷ്ടിക്കപ്പെട്ടു
സമീപ പ്രദേശങ്ങളിൽ നിന്നും ചന്ദനമരങ്ങൾ നഷ്ടമായിട്ടുണ്ട്

നടുവത്തൂർ: തത്തം വള്ളിപ്പൊയിലിൽ വീണ്ടും ചന്ദനമരങ്ങൾ മോഷ്ടിക്കപ്പെട്ടു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് കുപ്പേരി പ്രമോദ് കുമാറിന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്തുനിന്നും ചന്ദനമരം മോഷണം പോയത്. കൂടാതെ സതീഷ് ബാബുവിന്റെയും സമീപ പ്രദേശങ്ങളിൽ നിന്നും ചന്ദനമരങ്ങൾ നഷ്ടമായിട്ടുണ്ട്.
പ്രദേശത്ത് ഇത്തരം മോഷണങ്ങൾ വർധിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പോലീസ് കുറ്റക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.