സ്വാമി ചൈതന്യാനന്ദക്കെതിരെ പീഡനപരാതിയുമായി 17 വിദ്യാർഥിനികൾ
ബിരുദാനന്തര ബിരുദത്തിന് ചേർന്ന വിദ്യാർഥിനികളാണ് ചൂഷണത്തിന് ഇരായായത്
ന്യൂഡൽഹി: വിദ്യാർഥികളെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബിസിനസ് കോളജ് മേധാവിയായ സന്യാസിക്കെതിരെ കേസ്. ഡൽഹി വസന്ത്കുഞ്ച് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ ഷാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെൻ്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി ക്കെതിരെയാണ് ( ഡോ. പാർഥ സാരഥി) പൊലീസ് കേസെടുത്തത്.
കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ സ്കോളർഷിപ്പ് ലഭിച്ച് ബിരുദാനന്തര ബിരുദത്തിന് ചേർന്ന വിദ്യാർഥിനികളാണ് പ്രതിയുടെ ചൂഷണത്തിന് ഇരായായത്. വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ശൃംഘേരി മഠം അഡ്മിനിസ്ട്രേറ്റർ പി.എ മുരളിയാണ് ഓഗസ്റ്റ് നാലിന് ഡൽഹി പൊലീസിൽ പരാതി നൽകിയത്.

