താമരശ്ശേരിയിൽ വിദ്യാർത്ഥിക്ക് നേരെ ബസ്സിൽ ലൈംഗികതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ
പ്രതിയെ കട്ടിപ്പാറയിലെ വീട്ടിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു
താമരശ്ശേരി: സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗിംക അതിക്രമം, മധ്യവയസ്കൻ അറസ്റ്റിൽ. ബാലുശ്ശേരി ഭാഗത്തുനിന്നും താമരശ്ശേരിയിലേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്‌ത വിദ്യാർത്ഥിനിക്കു നേരെ ലൈജിക അതിക്രമം നടത്തിയ കട്ടിപ്പാറ ബംഗ്ലാവ്കുന്ന് അബദുൽ അസീസ് (52) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്' ഇന്നലെ രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വിദ്യാർത്ഥി പരിഭ്രമിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ബസ്സിൽ നിന്നും തച്ചംപൊയിൽ എന്ന സ്ഥലത്തെ സ്റ്റോപ്പിൽ നിന്ന് ഇറങ്ങി ഇയാൾ രക്ഷപ്പെടുക യായിരുന്നു, എന്നാൽ സ്ഥിരം ബസ്സിൽ യാത്ര ചെയ്യുന്ന ഇയാളെ ബസ് ജീവനക്കാർ തിരിച്ചറിഞ്ഞു.
സ്കൂളിൽ എത്തിയ ശേഷം വിദ്യാർത്ഥിനി അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാരെ അറിയിക്കുകയും തുടർന്ന് വീട്ടുകാരെത്തി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇന്ന് രാവിലെ പ്രതിയെ കട്ടിപ്പാറയിലെ വീട്ടിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇയാൾ മുമ്പും സമാന രൂപത്തിലുള്ള പ്രവൃത്തിയിൽ ഏർപ്പെട്ട ആളാണെന്ന് നാട്ടുകാർ പറഞ്ഞു.

