മാവേലി എസ് പ്രസിൽ ഒക്ടോബർ 4 വരെ വരെ ഒരു അധിക കോച്ച് അനുവദിച്ചു
ഇരുഭാഗത്തേക്കുള്ള ട്രെയിനുകളിലും പുതിയ കോച്ച് അനുവദിക്കുന്നുണ്ട്
പാലക്കാട്: തിരക്ക് ഒഴിവാക്കാൻ മാവേലിയിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിന് സെപ്റ്റംബർ 25, 26, 27, 30, ഒക്ടോബർ രണ്ട്, നാല് തീയതികളിലാണ് അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചത്.
നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിന് സെപ്റ്റംബർ 26, 27, 28, ഒക്ടോബർ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിലും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകിയത്.

