കോഴിക്കോട് സീബ്രാ ക്രോസിങ്ങിലൂടെ നടക്കുമ്പോൾ ഉള്ളിയേരി സ്വദേശി കാറിടിച്ച് മരിച്ചു
വാഹനമോടിച്ച ഡോക്ടർ മനപൂർവമല്ലാത്ത നരഹത്യക്ക് അറസ്റ്റിൽ

നടുവണ്ണൂർ: കോഴിക്കോട് സീബ്രാ ക്രോസിങ്ങിലൂടെ നടക്കവെ കാറിടിച്ച് ഉള്ളിയേരി സ്വദേശിക്ക് ദാരുണാന്ത്യം. ഉള്ളിയേരി പാലോറമലയിൽ വി. ഗോപാലൻ (72) ആണ് മരിച്ചത്. അപകടത്തിൽ സാജിദയെന്ന യുവതിയ്ക്കും പരിക്കുണ്ട്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടുമണി യോടെയായിരുന്നു അപകടം. പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ സീബ്രാലൈൻ മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. രണ്ടുപേരെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. താനൂർ സ്വദേശികളായ ഇവരെ നടക്കാവ് പൊലീസ് കസ്റ്റഡിയി ലെടുത്തിട്ടുണ്ട്.കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് പറയപ്പെടുന്നു. അതേസമയം കാർ ഓടിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ വയോധികനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഒരു യുവതിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.