ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു
വ്യാപാര സ്ഥാപനത്തിന്റെ പ്ലാസ്റ്ററിങ് ജോലിക്കിടെയാണ് അപകടം
കോഴിക്കോട് : തേപ്പ് പണിക്കിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കൈവേലി സ്വദേശി ചമ്പിലോറ കണാരന്റെ മകൻ വിജേഷ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കല്ലങ്കോട്ടെ വ്യാപാര സ്ഥാപനത്തിന്റെ പ്ലാസ്റ്ററിങ് ജോലിക്കിടെയാണ് അപകടം ഉണ്ടായത്. അമ്മ ദേവി. ഭാര്യ_അശ്വതി. സഹോദരൻ രാജേഷ്
ഉയരത്തിനായി ഇട്ട പലക തെന്നിനീങ്ങി താഴേക്ക് വീണാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

