മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് കയറി; രണ്ട് പേർക്ക് ദാരുണാന്ത്യം
മൂന്ന് പേർക്ക് ഗുരുതര പരിക്ക്; കാർ പൂർണമായും തകർന്നു

മലപ്പുറം: മലപ്പുറം വി കെ പടിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. വൈലത്തൂര്‍ സ്വദേശി ഉസ്മാ(24)നും മറ്റൊരാളുമാണ് മരിച്ചത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരി ക്കുകയാണ്. ഇന്നലെ രാത്രി9 മണിയോടെയാണ് അപകടം. കാർ പൂർണമായും തകർന്നു. തലക്കടത്തൂര്‍ ദര്‍സിലെ വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്ന അഞ്ച് പേരും.
കാര്‍ അമിത വേഗതയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഒരാള്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.