ടെലഗ്രാം ചാറ്റ് വഴി തട്ടിപ്പ് നടത്തിയ മടവൂർ സ്വദേശി അറസ്റ്റിൽ
പല തവണയായി 32 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് പരാതി
കോഴിക്കോട്: ഓൺലൈൻ വഴി പാർട്ട്ടൈം ജോലിക്കെന്ന് വിശ്വസിപ്പിച്ച് വന്തുക തട്ടിയ കേസിൽ മടവൂർ മുട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ. മണ്ണാറത്ത് ഉമ്മറിൻ്റെ മകൻ അബ്ദുൾ ഫത്താഹി (21)നെയാണ് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ടെലിഗ്രാം ഉപഭോക്താക്കളുടെ നിർദ്ദേശപ്രകാരം ഡെയിലി ടാസ്ക് ചെയ്യുകയും പണം നിക്ഷേപിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്‌തു. പല തവണയായി 32 ലക്ഷം രൂപ നഷ്ട്‌ടപ്പെട്ടെന്ന് കാണിച്ച് 2023-ൽ നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

